18 March, 2019 06:36:01 AM
ഐപിഎല്‍ മാമാങ്കം ചെന്നൈയില്‍ 23ന്; ഉദ്ഘാടനചടങ്ങിനുള്ള തുക സൈന്യത്തിന് നല്‍കാന്‍ തീരുമാനം
ചെന്നൈ: ഐപിഎല്‍ ഉദ്ഘാടനചടങ്ങിന് വേണ്ടിയുള്ള തുക സൈന്യത്തിന് നല്‍കാന്‍ തീരുമാനം. 20 കോടി രൂപയാണ് സൈന്യത്തിന് നല്‍കുന്നത്. ഐ പി എല്‍ മാര്‍ച്ച് 23ന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തോടെയാണ് ഇത്തവണത്തെ ഐ പി എല്‍ മാമാങ്കത്തിന് തുടക്കമാവുക. ചെന്നൈയിലാണ് മത്സരം നടക്കുക. ആദ്യത്തെ രണ്ട് ആഴ്‌ചയിലുള്ള മത്സരങ്ങളുടെ തിയതികളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എന്തെങ്കിലും സങ്കീര്‍ണതകള്‍ വരികയാണെങ്കില്‍ ആദ്യഘട്ട ഫിക്‌സ്‌ചറിലും മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത ഉണ്ട്. എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ഡല്‍ഹിയും ബാംഗ്ലൂരും അഞ്ച് മത്സരങ്ങളും ബാക്കിയുള്ള ടീമുകള്‍ നാല് വീതം മത്സരങ്ങളും ഇക്കാലയളവില്‍ കളിക്കും. എല്ലാ ടീമുകളും കുറഞ്ഞത് രണ്ട് വീതം ഹോം- എവേ മത്സരങ്ങള്‍ കളിക്കും. ഡല്‍ഹി മൂന്ന് ഹോം മാച്ചും ബംഗ്ലൂര്‍ മൂന്ന് എവേ മത്സരവും കളിക്കും.