14 March, 2019 08:13:18 PM
ഭാര്യയുടെ ലൈംഗിക പീഡന പരാതി; ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരേ കുറ്റപത്രം
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരേ പോലീസ് കുറ്റപത്രം. ഭാര്യ നല്കിയ സ്ത്രീധന-ലൈംഗിക പീഡന പരാതിയില്‍ കൊല്‍ക്കത്ത പോലീസാണ് ഷാമിക്കെതിരേ അലിപുര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 488 എ, 354 എ വകുപ്പുകളാണ് ഷാമിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഷാമിക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ ഹസിന് ജഹാന് നേരത്തെ, അലിപുര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു.
കുടുംബത്തിന്റെ സംരക്ഷണത്തിനായി ഏഴു ലക്ഷം രൂപ വീതം മാസംതോറും ഷാമിയില്നിന്നു വാങ്ങി നല്‍കണമെന്ന് ഹസിന് ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച കോടതി 80,000 രൂപ വീതം മകള്‍ക്കു നല്കാന് വിധിച്ചിരുന്നു. ഐസിസി ലോകകപ്പ് അടുത്തിരിക്കെ കുറ്റപത്രം ചുമത്തിയതു ഷാമിക്കു വന്‍ തിരിച്ചടിയാകും. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള പേസ് ബൗളര്‍മാരില്‍ ഒരാളാണ് ഷാമി.