16 March, 2016 11:59:31 AM
ട്വന്‍റി 20 ഇന്ത്യാ- പാകിസ്താന്‍ പോരാട്ടത്തിനു മുമ്പ് ദേശീയഗാനം ആലപിക്കുന്നത് ബിഗ് ബി
കൊല്‍ക്കൊത്ത: ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ- പാകിസ്താന്‍ പോരാട്ടത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നത് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. പാക് ഗായകന്‍ ഷഫഖ് അംനാത് അലിയാണ് പാകിസ്താന്‍ ദേശീയഗാനം ആലപിക്കുക. ഈഡന്‍ ഗാര്‍ഡനില്‍ ഈ മാസം 19നാണ് മത്സരം.
പാകിസ്താന്‍ ദേശീയഗാനം ആലപിക്കുന്നത് അംനാത് അലിയാണെന്ന കാര്യം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും സ്ഥിരീകരിച്ചിട്ടുണ്ട്.