09 March, 2019 09:33:52 AM
ഗോത്ര വര്‍ഗ്ഗ ടീമുകളെ പങ്കെടുപ്പിച്ചുള്ള കാടകം ഫുട്‌ബോള്‍ മത്സരം: ജേഴ്‌സിയും ബൂട്ടും കൈമാറി
മലപ്പുറം: എടക്കര ഉച്ചകുളം ഫുട്‌ബോള്‍ മൈതാനിയില്‍ മാര്‍ച്ച് ഒമ്പത് മുതല്‍ ഗോത്ര വര്‍ഗ്ഗ ടീമുകളെ പങ്കെടുപ്പിച്ച് നടക്കുന്ന കാടകം ഫുട്‌ബോള്‍ മത്സരത്തിലെ കളിക്കാര്‍ക്കുള്ള ജേഴ്‌സിയും ബൂട്ടും ജില്ലാ കലക്ടര്‍ അമിത് മീണ കൈമാറി. നിലമ്പൂര്‍ വെട്ടേക്കുംപൊയില്‍ ആദിയവാസി കോളനിയിലെ ഫുട്‌ബോള്‍ ക്ലബ് ടീമാണ് ജെഴ്‌സികള്‍ ഏറ്റുവാങ്ങിയത്. കോട്ടക്കല്‍ നാമ്ക്ക് ഫൗണ്ടേഷനാണ് ജേഴ്‌സികളും ബൂട്ടും സ്‌പോണ്‍സര്‍ ചെയ്തത്.
വിമുക്തി മിഷന്റെ നേതൃത്വത്തിലാണ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാമത് ജനമൈത്രി എവര്‍റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തില്‍ 16 ഗോത്ര വര്‍ഗ്ഗ ടീമുകള്‍ പങ്കെടുക്കും. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വിമുക്തി ജില്ലാ കോഡിനേറ്റര്‍ വി. ഹരികുമാര്‍, നാമ്ക്ക് ഫൗണ്ടേഷന്‍ ഭാരവാഹികളായ കിഷോര്‍ സുദര്‍ശന്‍, എം. എസ്. നിദ, അനില്‍ പെണ്ണുകര എന്നിവര്‍ പങ്കെടുത്തു.