06 March, 2019 11:11:19 AM
2022 ലോക കപ്പ് തന്‍റെ ലക്ഷ്യം; തുറന്ന് പറച്ചിലുമായ് ബ്രസീലിയന്‍ താരം ഡാനി ആല്‍വേസ്
സാവോ പോളോ: വിരമിക്കലുമായ് ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായ് ഡാനി ആല്‍വേസ്. താന്‍ ഉടനെ ഒന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും 2022 ലോക കപ്പാണ് തന്റെ ലക്ഷ്യമെന്നും ബ്രസീലിയന്‍ റൈറ്റ് ബാക്കായ ആല്‍വേസ് വ്യക്തമാക്കി. 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ബ്രസീലിനായി കളിക്കാന്‍ തനിക്ക് ആകുമെന്നാണ് കരുതുന്നതെന്നും അതിനു വേണ്ടിയാണ് താന്‍ പരിശ്രമിക്കുന്നതെന്നും ആല്‍വേസ് പറഞ്ഞു.
ഇപ്പോള്‍ ഫ്രഞ്ച് ക്ലബായ പി എസ് ജിക്ക് കളിക്കുകയാണ് ആല്‍വേസ്. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ പരിക്ക് കാരണം കളിക്കാന്‍ ആല്‍വേസിനായിരുന്നില്ല. അതാണ് അടുത്ത ലോകകപ്പ് കളിക്കാന്‍ ആല്‍വേസ് പരിശ്രമിക്കാനുള്ള പ്രധാന കാരണം. ഈ സീസണില്‍ പി എസ് ജിക്കായി മികച്ച പ്രകടനമാണ് ആല്‍വേസ് കാഴ്ചവെക്കുന്നത്. 2022 ലോകകപ്പ് കിരീടവും നേടി വിരമിക്കുന്നതാണ് തന്റെ സ്വപ്നം എന്നും ബ്രസീലിയന്‍ പറഞ്ഞു