15 March, 2016 11:52:29 PM
ട്വൻറി 20 : ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യക്ക് നാണം കെട്ട തോല്‍വി
നാഗ്പൂർ: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി. മത്സരത്തിൽ 47 റൺസിനാണ് ഇന്ത്യ കിവീസിനോട് തോറ്റത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത ന്യൂസിലന്‍റ് 126 റൺസെന്ന ചെറു സ്കോറെടുത്ത് പുറത്താകുകയായിരുന്നു. എന്നാൽ മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യയുടെ കേളികേട്ട ബാറ്റിങ് നിര തകർന്നിടിയുന്ന കാഴ്ചയാണ് വിദർഭയിൽ കാണാനായത്. രോഹിത് ശർമ്മ (5), ശിഖർ ധവാൻ (1), റെയ്ന (1), യുവരാജ് സിങ് (4), പാണ്ഡ്യേ (1), ജഡേജ (0) എന്നിവർ ക്രീസിൽ വന്നപോലെ തിരികെ പോയി. ക്യാപ്റ്റൻ ധോണി (30), വിരാട് കോഹ്ലി (23) എന്നിവര്‍ മാത്രമാണ് ക്രീസിൽ അൽപനേരമെങ്കിലും നിന്നത്. നേരത്തേ കിവിസ് നിരയിൽ കൊറി ആൻഡേഴ്സൺ (34), മിച്ചൽ സാന്ദർ (18), ലൂക് റോഞ്ചി (21) എന്നിവര്‍ തിളങ്ങിയിരുന്നു.