14 March, 2016 10:52:02 PM


ട്വന്‍റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്താന് ജയം


കൊൽക്കത്ത : ട്വന്‍റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ട്വന്‍റി 20 ലോകകപ്പ് സന്നാഹ ശ്രീലങ്കയെ 15 റൺസിന് പാകിസ്താൻ തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത പാക് പട അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ലങ്കക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ സാധിച്ചുള്ളു. 49 പന്തിൽ 70 റൺസെടുത്ത മുഹമ്മദ് ഹഫീസാണ് പാകിസ്താന് മികച്ച സ്കോറൊരുക്കയിത്.  ലങ്കൻ നിരയിൽ തിരിമാനെ (45), ചാണ്ടിമൽ (30) എന്നിവർക്ക് മാത്രമേ തിളങ്ങാനായുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ ഇമാദ് വാസിമാണ് ലങ്കൻ നിരയെ തകർത്തത്. മുഹമ്മദ് ഇർഫാൻ രണ്ട് വിക്കറ്റ് വീഴ്ത്തി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K