06 February, 2019 04:27:28 PM
വെല്ലിങ്ടണ്‍ ട്വന്‍റി 20യില്‍ അടിപതറി ഇന്ത്യ; തോല്‍വി 80 റണ്‍സിന്
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യക്കു 80 റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറു വിക്കറ്റിന് 219 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 19.2 ഓവറില്‍ 139 റണ്‍സില്‍ അവസാനിച്ചു. 39 റണ്‍സെടുത്ത എംഎസ് ധോണിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ന്യൂസിലാന്‍ഡിനായി ടിം സോത്തി മൂന്നു വിക്കറ്റെടുത്തു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0നു മുന്നിലെത്തി.