04 February, 2019 04:31:45 PM
റാന്നി ബ്ലോക്കുപടിയില്‍ ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു
റാന്നി: റാന്നി ബ്ലോക്കു പടിയില്‍ ബൈക്ക് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചെറുകുളഞ്ഞി പുത്തൻവീട്ടിൽ സജീവിന്‍റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. മൗണ്ട് സിയോൺ എഞ്ചിനീയറിംഗ് കോളജ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് വിഷ്ണു. രാവിലെ 9 ന് റാന്നി ബ്ലോക്കോഫിസിനു സമീപം റാന്നി ഭാഗത്ത് നിന്നുവന്ന ബൈക്ക് കാറിൽ ഇടിക്കുകയും പിൻ സീറ്റു യാത്രക്കാരനായിരുന്ന വിഷ്ണു ബൈക്കില്‍ നിന്ന് തെറിച്ച് വീഴുകയുമായിരുന്നു. വീഴ്ചയിലാണ് വിഷ്ണുവിന് തലയ്ക്ക് പരിക്കേറ്റത്.