31 January, 2019 11:38:06 AM
ഹാമില്‍ട്ടണില്‍ ഇന്ത്യ നാണം കെട്ടു; ന്യൂസിലന്‍റിന് 8 വിക്കറ്റ് ജയം
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരെയുളള നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് നാണം കെട്ട തോല്‍വി. ന്യൂസീലന്‍ഡിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയെ 92 റണ്‍സിന് പുറത്താക്കിയ ശേഷം 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് ലക്ഷ്യം മറികടന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ട്രെന്‍റ് ബോള്‍ട്ടാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്.