29 January, 2019 01:18:33 PM


കാര്യവട്ടത്ത് കളി കാണാന്‍ വന്നവര്‍ തേനീച്ചയെ ഇളക്കി വിട്ടു; നിരവധി പേര്‍ക്ക് പരിക്ക്



തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയവരില്‍ രണ്ടു പേര്‍ തേനീച്ച കൂടിന് കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഇളകിയ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരുക്കേറ്റവരില്‍ 10 വയസ് പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. തേനീച്ച ഇളകിയതോടെ കളി അല്‍പസമയം നിര്‍ത്തിവച്ചു. പിന്നീട് പുനരാരംഭിച്ചു. ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനമാണ് കാര്യവട്ടത്ത് നടക്കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K