26 January, 2019 05:31:41 PM
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നവോമി ഒസാക്കയ്ക്ക്
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സ് കിരീടം ജപ്പാന്‍റെ നവോമി ഒസാക്കയ്ക്ക്. ചെക്ക് റിപ്പബ്ലിക് താരം പെട്രാ ക്വിറ്റോവയെ 7-6, 5-7, 6-4 എന്ന സ്‌കോറിനാണ് ഒസാക്ക പരാജയപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം യുഎസ് ഓപ്പണ്‍ ചാമ്പ്യനായിരുന്ന ഒസാക്കയുടെ രണ്ടാമത്തെ ഗ്രാന്‍സ്ലാം കിരീടമാണിത്.
മൂന്നു സെറ്റിലും ഇരു താരങ്ങളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ ഒസാക്ക നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ ക്വിറ്റോവ മടങ്ങിവന്നു. മൂന്നാം സെറ്റില്‍ ബ്രേക്ക് പോയന്റ് നേടി തുടക്കത്തില്‍തന്നെ കളിയില്‍ പിടിമുറുക്കിയ ഒസാക്ക കിരീടം നേടുകയായിരുന്നു. അവസാന സെറ്റില്‍ ഒട്ടേറെ അനാവശ്യ പിഴവുകള്‍ വരുത്തിയതാണ് ക്വിറ്റോവയുടെ തോല്‍വിക്കിടയാക്കിയത്.