26 January, 2019 02:57:49 PM
ഇന്ത്യക്ക് 90 റണ്‍സിന്‍റെ മിന്നും ജയം; പരമ്പരയില്‍ 2-0 ന് മുമ്പില്‍
ബേ ഓവല്‍: ന്യൂസിലന്‍റിനെതിരെയുളള രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 90 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. സ്കോര്‍ ഇന്ത്യ 324/4. ന്യൂസിലന്‍റ് 40.2 ഓവറില്‍ 234 ന് എല്ലാവരും പുറത്ത്.
10 ഓവറില്‍ 45 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപാണ് ന്യൂസീലന്‍ഡിനെ എറിഞ്ഞൊതുക്കിയത്. ചാഹലും ഭുവനേശ്വറും രണ്ട് വീതവും ഷമിയും ജാദവും ഓരോ വിക്കറ്റും വീഴ്‌ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 87 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും 66 റണ്‍സെടുത്ത ശിഖര്‍ ധവാന്‍റെയും മികവിലാണ് കൂറ്റന്‍ സ്കോര്‍ നേടിയത്. കൊഹ്ലി 43ഉം റായ്ഡു 47ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ ധോണി 48 ഉം ജാദവ് 22 റണ്‍സും നേടി പുറത്താകാതെ നിന്നു.
ന്യൂസിന്‍റിനായി 57 റണ്‍സെടുത്ത ബ്രേസ് വെല്ലിന് മാത്രമാണ് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞത്.