25 January, 2019 01:31:48 PM


രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍റെ കുതിപ്പ് അവസാനിച്ചു; സെമിയില്‍ വിദര്‍ഭയോട് ഇന്നിംഗ്സിന് തോറ്റ



കൃഷ്ണഗിരി: രഞ്ചിയില്‍ കേരളത്തിന്‍റെ കുതിപ്പ് അവസാനിച്ചു. ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ എന്ന സ്വപ്നവുമായി ഇറങ്ങിയ കേരളം സെമിഫൈനലില്‍ നിലവിലെ ജേതാക്കളായ വിദര്‍ഭയോട് ഇന്നിംഗ്സിനും 11 റണ്‍സിനും തോറ്റു. ജയത്തോടെ വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ എത്തി. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും കേരളം വിദര്‍ഭയോട് തോറ്റ് പുറത്താവുകയായിരുന്നു. സൗരാഷ്ട്രയോ കര്‍ണാടകയോ ഫൈനലില്‍ വിദര്‍ഭയെ നേരിടും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K