14 March, 2016 02:28:56 AM
ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റ് ; ഒമാന്‍ ടീമില്‍ മലയാളിയും
മസ്കറ്റ് : ട്വന്‍റി 20 ലോകകപ്പില്‍ ഒമാന്‍ ക്രിക്കറ്റ് ടീമിന്‍െറ ഭാഗമായി മലയാളിയും. റിസര്‍വ് താരമായാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സിന്‍േറാ മൈക്കിളിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമാന്‍ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ കഴിവ് തെളിയിച്ചതാണ് സിന്‍േറാക്ക് ദേശീയ ടീമിന്‍െറ ഭാഗമാകാന്‍ അവസരം ലഭിച്ചത്.
അസറൈന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മധ്യനിര ബാറ്റ്സ്മാനും മീഡിയം പേസറുമാണ് സിന്‍േറാ. തൃശൂര്‍ കേരള വര്‍മ കോളജില്‍ പഠിക്കവേ കാലിക്കറ്റ് സര്‍വകലാശാല ടീമിന് വേണ്ടിയാണ് സിന്‍റോ ആദ്യമായി കളിക്കളത്തിലിറങ്ങുന്നത്. ഏജീസ് ഓഫീസ് ടീമിലും കളിച്ചിട്ടുള്ള സിന്‍റോ അണ്ടര്‍ 25 മത്സരത്തിനുള്ള കേരളാ ടീമിന്‍െറ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.