23 January, 2019 03:17:32 PM
നേപ്പിയര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം; പരമ്പരയില്‍ 1-0 ന് മുമ്പില്‍
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് എട്ടു വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. അര്‍ധ സെഞ്ച്വറിയുമായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ (പുറത്താകാതെ 75) ഇന്ത്യന്‍ വിജയം അനായാസമാക്കി. 103 പന്തില്‍ നിന്ന് ധവാന്‍ 75 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി 45 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ സൂര്യപ്രകാശം ബാറ്റ്സ്മാന്‍റെ കണ്ണിലടിച്ച് കാഴ്‌ചയെ മറയ്‌ക്കുന്ന സാഹചര്യത്തില്‍ കളി താല്‍ക്കാലികമായി നിറുത്തിവച്ചിരുന്നു. മല്‍സരം 30 മിനിറ്റോളം വൈകിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 49 ഓവറാക്കി വെട്ടിച്ചുരുക്കുകയും വിജയലക്ഷ്യം 156 റണ്‍സായി പുനര്‍നിര്‍ണയിക്കുകയും ചെയ്‌തു.
ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്‌മാന്‍ ശിഖര്‍ ധവാന്‍ ഏകദിന ക്രിക്കറ്റില്‍ 5,000 റണ്‍സ് തികച്ചു. ഒപ്പം ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കാര്‍ഡ് മുഹമ്മദ് ഷമിയും സ്വന്തമാക്കി.