22 January, 2019 05:25:36 PM
സി കെ വിനീത് ചെന്നെയിന്‍ എഫ്സിയില്‍; അനസും ജിങ്കനും ബ്ലാസ്റ്റേഴ്സില്‍ തുടരും
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിലെ മലയാളി സ്‌ട്രൈക്കര്‍ സി.കെ.വിനീത് ചെന്നൈയിന്‍ എഫ്‌സിയിലേക്ക്. താരം ചെന്നൈയിനുമായി പുതിയ കരാര്‍ ഒപ്പുവച്ചു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പ്രീസീസണ്‍ ട്രെയിനിങ് തുടങ്ങിയപ്പോഴും വിനീത് ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. എഎഫ്‌സി കപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന ചെന്നൈ ടീം ശക്തമാക്കുന്നതിന് വേണ്ടിയാണ് താരത്തെ ടീമിലെത്തിക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച സ്‌കോററാണ് കണ്ണൂരുകാരന്‍ സികെ വിനീത്.
അതേസമയം ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്ലബ് വിടാന്‍ തീരുമാനിച്ചിരുന്ന നായകന്‍ സന്ദേശ് ജിങ്കാനും മലയാളി താരം അനസ് എടത്തൊടികയും ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടരും. ഇരുവരുടെയും മറ്റ് ടീമുകളുമായുള്ള ചര്‍ച്ചകള്‍ വിജയിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.