22 January, 2019 04:01:34 PM
വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; നേടിയെടുത്തത് അപൂര്‍വ്വ നേട്ടം
ദുബായ്: ഐ.സി.സിയുടെ 2018 ലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക്. ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷതാരത്തിനും ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുമുള്ള പുരസ്‌ക്കാരവും കോഹ്ലിക്കാണ്.
2018 ലെ ഐ.സി.സിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും കോഹ്ലിക്ക് ലഭിച്ചു. ഇതാദ്യമായാണ് ഒരുതാരം ഇത്രയും പുരസ്‌ക്കാരങ്ങള്‍ക്ക് ഒരുമിച്ച് അര്‍ഹനാവുന്നത്.