22 January, 2019 11:05:56 AM
25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു
കൊല്ലം: 25 വര്‍ഷത്തിന് ശേഷം ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കേരളം ആതിഥേയരാകുന്നു. ചാമ്പ്യന്‍ഷിപ്പ് കൊല്ലത്ത് ഇന്നു വൈകിട്ട് ഗവര്‍ണ്ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും. രണ്ടു ഡിവിഷനുകളിലായി മൂന്നാഴ്ചയോളം മത്സരങ്ങള്‍ നീണ്ട് നില്‍ക്കും.
രാവിലെ ഉദ്ഘാടന മത്സരത്തില്‍ ഭോപ്പാല്‍ മധ്യപ്രദേശിനെ നേരിടും. വൈകിട്ട് ആറിന് ആതിഥേയരായ കേരളം തെലങ്കാനയെ നേരിടും. സ്പോട്സ് അതോറിറ്റി ഓഫ് ഗുജറാത്ത്, തൃപുര, സ്റ്റീല്‍ പ്ലാന്‍റ് ബോര്‍ഡ് എന്നിവയാണ് പൂള്‍ ബിയില്‍ കേരളത്തിെന്‍റ മറ്റ് എതിരാളികള്‍. കഴിഞ്ഞ വര്‍ഷം കേരളം സെമിയില്‍ സായിയോട് തോറ്റിരുന്നു. ഓരോ ദിവസവും എറ്റവും മികച്ച കളിക്കാര്‍ക്ക് സ്റ്റാര്‍ ഓഫ് ദ ഡേ പുരസ്കാരം നല്‍കും. ടീമുകളെല്ലാം കൊല്ലത്ത് എത്തിക്കഴിഞ്ഞു.