18 January, 2019 04:27:58 PM
ചാഹലും ധോണിയും കസറി; ഓസീസ് മണ്ണില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ടീം ഇന്ത്യ. മെല്‍ബണില്‍ നടന്ന മൂന്നാമത്തേയും അവസാന ഏകദിനത്തില്‍ ആതിഥേയരെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നേടുക എന്ന ചരിത്രം കുറിച്ചത്. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ ചാഹലും 87 റണ്‍സ് നേടിയ എം.എസ് ധോണിയും ഇന്ത്യയുടെ വിജയത്തി ന് അടിത്തറ പാകി. കേദാര്‍ ജാദവ് (61), വിരാട് കോലി (46) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യക്കായിരുന്നു.