17 January, 2019 01:02:33 PM
രഞ്ജി ട്രോഫിയില്‍ കേരളത്തിന് ചരിത്ര മുഹൂര്‍ത്തം; ഗുജറാത്തിനെ തകര്‍ത്തെറിഞ്ഞ് സെമിയില്‍
കല്‍പ്പറ്റ: രഞ്ജി ട്രോഫിയില്‍ കേരളത്തിന് ചരിത്രനേട്ടം. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ വീഴ്ത്തി കേരളം സെമിയില്‍ കടന്നു. 195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ കേരളം 81 റണ്‍സിന് എറിഞ്ഞിട്ടു.114 റണ്‍സിന്‍റെ ജയവുമായി കേരളം ആദ്യമായി സെമിയിലേക്ക്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തത്. സ്കോര്‍ കേരളം 185/9, 162, ഗുജറാത്ത് 171,81.