13 March, 2016 01:58:34 AM


സന്നാഹമത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ നാല് റൺസിന് തോറ്റു


മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് നാല് റണ്‍സിന്‍െറ തോല്‍വി. ക്രിസ് മോറിസ് എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 10 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 73 റണ്‍സെടുത്ത ഓപണര്‍ ശിഖര്‍ ധവാന്‍ മുന്നില്‍ നിന്നു പൊരുതി. സുരേഷ് റെയ്ന (41 റിട്ടയര്‍), എം.എസ്. ധോണി (31), യുവരാജ് സിങ് (16) എന്നിവരും തിളങ്ങി. 

ക്വിന്‍റണ്‍ ഡി കോക് (56) , ജെ.പി. ഡുമിനി (67) എന്നിവരുടെ അര്‍ധസെഞ്ച്വറി പിന്‍ബലത്തിലാണ് ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തത്. ഹാഷിം അംലയെ (5) തുടക്കത്തില്‍ തന്നെ ധോണിയുടെ കൈകളിലത്തെിച്ച ജസ്പ്രീത് ബുംറയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ളെസിസിനെ (12) ജഡേജയുടെ കൈകളിലത്തെിച്ചു. പക്ഷെ ഡികോക്കും ഡുമിനിയും കടിഞ്ഞാണ്‍ ഏറ്റെടുത്തു. ഡേവിഡ് മില്ലര്‍ (18), റോസോ (11), മോറിസ് (14) എന്നിവരും സ്കോറിങ്ങില്‍ പങ്കാളികളായി. ഹര്‍ദിക് പാണ്ഡ്യ മൂന്നും മുഹമ്മദ് ഷമി, ബുംറ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ബുംറ നാലോവറില്‍ 52 റണ്‍സ് വഴങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K