17 January, 2019 11:49:33 AM
റൊണാള്‍ഡോ ഗോളടിച്ചു; ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ യുവന്‍റസ് മുത്തമിട്ടു
ജിദ്ദ: ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് യുവന്‍റസിന്. എസി മിലാനെതിരെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലാണ് യുവന്‍റസ് തുടര്‍ച്ചയായ ഏഴാം തവണയും ഇറ്റാലിയന്‍ സൂപ്പര്‍കപ്പില്‍ മുത്തമിട്ടത്. 61-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോയുടെ വിജയഗോള്‍ പിറന്നത്. കിരീടനേട്ടത്തില്‍ യുവന്‍റസ് എസി മിലാനെ മറികടന്നു. സെരി എ ചാംപ്യന്‍മാരും കോപ്പ ഇറ്റാലിയ ജേതാക്കളും തമ്മിലാണ് ഇറ്റാലിയന്‍ സൂപ്പര്‍കപ്പിനായി ഏറ്റുമുട്ടുക.