15 January, 2019 12:16:48 PM


ടീമിന്‍റെ മോശം പ്രകടനം; ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജി വച്ചു



ഷാര്‍ജ: എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ബഹ്‌റൈനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജി വച്ചു. ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജി.

2015ല്‍ സ്ഥാനമൊഴിഞ്ഞ വിം കോവര്‍മാന്‍സിനു പകരക്കാരനായാണ് ഇംഗ്ലീഷുകാരനായ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തുന്നത്. 2002, 2005 കാലയളവിലും അദ്ദേഹം ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K