15 January, 2019 10:59:04 AM
ഏഷ്യന്‍ കപ്പ് : നിര്‍ണായക മത്സരത്തില്‍ ബഹ്റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
അബുദാബി: നിര്‍ണായക മത്സരത്തില്‍ ബഹ്റൈനോട് തോറ്റ് ഇന്ത്യ പുറത്ത്. മത്സരം 1-0ന് ബഹ്‌റൈന്‍ വിജയിക്കുകയായിരുന്നു. മത്സരത്തിന്‍റെ അവസാന നിമിഷത്തില്‍ വഴങ്ങിയ പെനാല്‍റ്റി ഇന്ത്യക്ക് വിനയായി. 90ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പ്രണോയ് ഹാള്‍ഡര്‍ ബോക്‌സില്‍ വരുത്തിയ ഫൗളാണ് പെനാല്‍റ്റിക്ക് വഴിവച്ചത്. കിക്കെടുത്ത ജമാല്‍ റഷേദിന് പിഴച്ചില്ല. ഇതോടെ ഗ്രൂപ്പില്‍ ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്‍റോടെ അവസാന സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പിലെ യുഎഇ- തായ്‌ലന്‍ഡ് മത്സരം 1-1 സമനിലയില്‍ അവസാനിച്ചു.