14 January, 2019 03:31:06 PM
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം
ദുബായ്: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് ഇന്ന് ജീവന്മരണ പോരാട്ടം. നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് ബഹ്റിനെതിരെ തോല്‍ക്കാതിരുന്നാല്‍ പ്രീക്വര്‍ട്ടറിലേക്ക് യോഗ്യത നേടും. രാത്രി 9.30ന് ആണ് മത്സരം. ഇന്നത്തെ യുഎഇ-തായ്ലന്‍ഡ് മത്സരഫലവും ഇന്ത്യക്ക് നിര്‍ണായകമാണ്.
ഇന്ത്യ 4-4-2 ശ്രേണിയിലാവും ഇന്നും മൈതാനത്തിറങ്ങുകയെന്നാണ് കരുതുന്നത്. ഛേത്രിക്കും ആഷിഖ് കുരുണിയനും മുന്നേറ്റത്തിന്റെ ചുമതല നല്‍കും. ഫസ്റ്റ് ചോയ്‌സ് സ്‌ട്രൈക്കറായിരുന്ന ജെജെയെ മറികടന്ന് പ്ലേയിങ് ഇലവനിലെത്തിയ ആഷിഖ് രണ്ടു മല്‍സരങ്ങളിലും നന്നായി കളിച്ചു.
6 ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു പുറമേ ഏറ്റവും മികച്ച നാലു മൂന്നാം സ്ഥാനക്കാര്‍ക്കും നോക്കൗട്ട് പ്രവേശമുണ്ട്. അതിനാല്‍ തായ്ലന്‍ഡിനെ യുഎഇ കീഴടക്കണം. അങ്ങിനെയെങ്കില്‍ ബഹ്‌റൈനെതിരെ തോറ്റാലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ടിലെത്തും.