11 March, 2016 01:42:59 AM
ട്വൊന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് സ്‌കോട്‌ലന്‍ഡ് പുറത്ത്
നാഗ്പുര്‍ : തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ ട്വൊന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് സ്‌കോട്‌ലന്‍ഡ് പുറത്തായി. ഇന്ന് നടന്ന മത്സരത്തില്‍ സിംബാബ്‌വേയോട് 11 റണ്‍സിനാണ് സ്‌കോട്‌ലന്‍ഡ് പരാജയപ്പെട്ടത്. ആദ്യ ബാറ്റു ചെയ്ത സിംബാബ്‌വേ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്‌ലന്‍ഡ് 19.4 ഓവറില്‍ 136ന് പുറത്തായി.
28 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മസാകഡ്‌സയുടെ പ്രകടനമാണ് സിംബാബ്‌വേയ്ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. മസാകഡ്‌സയാണു കളിയിലെ താരം.53 റണ്‍സുമായി സീന്‍ വില്യംസ് ആണ് സിംബാബ്‌വേയുടെ ടോപ് സ്‌കോറര്‍. റിച്ചി ബെറിംഗ്ടണ്‍ (36) ആണ് സ്‌കോട്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.