08 March, 2016 05:12:33 PM


ട്വന്‍റി 20 ലോകകപ്പിന് സംരംഭം കുറിച്ചു : ആദ്യ ബാറ്റിംഗ് സിംബാബ്വെയ്ക്ക്




നാഗ്പൂർ: കുട്ടിക്രിക്കറ്റിന്‍െറ ത്രസിപ്പിക്കുന്ന ലോകപോരാട്ടദിനങ്ങള്‍ക്ക് തുടക്കമായി. നാഗ്പുരില്‍, കുഞ്ഞന്‍ ടീമുകളുടെ യോഗ്യത പോരാട്ടങ്ങളോടെയാണ് ഇത്തവണത്തെ ഐ.സി.സി ട്വന്‍റി20 ലോകകപ്പിന് തിരശ്ശീലയുയർന്നത്. ആദ്യ മത്സരത്തിൽ ഹോങ്കോങിനെതിരെ സിംബാബ്വെ ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഹോങ്കോങ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ സ്കോട്ട്ലന്‍ഡ് അഫ്ഗാനിസ്താനെ നേരിടും. 

 യോഗ്യതാമത്സരങ്ങളില്‍ മാറ്റുതെളിയിച്ചത്തെുന്ന ടീമുകള്‍കൂടി ചേരുന്നതോടെയാണ് 15ന് സൂപ്പര്‍ പത്തിന് തുടക്കമാകുക. അന്ന് നാഗ്പുരില്‍ ആതിഥേയരായ ഇന്ത്യ, ന്യൂസിലന്‍ഡിനെ നേരിടും.

ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ളണ്ട്, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് ടീമുകളാണ് സൂപ്പര്‍ പത്തിലേക്ക് നേരിട്ട് യോഗ്യതനേടിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K