03 March, 2016 10:07:35 AM
ന്യൂസിലാന്‍ഡ് മുന്‍ ക്രിക്കറ്റ് താരം മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു
ഒാക് ലൻഡ്: ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മാർട്ടിൻ ക്രോ (53) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ന്യൂസിലൻഡിന്‍റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും ടെസ്റ്റ് ബാറ്റ്സ്മാനുമായിരുന്നു മാർട്ടിൻ ഡേവിഡ് ക്രോ. ഏറ്റവും മികച്ച പുരസ്കാരമായ വിസ്ഡന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.
മാർട്ടിൻ ക്രോയുടെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡ് ടീം 1992ലെ ലോകകപ്പ് ക്രിക്കറ്റ് സെമിയിലെത്തിയിരുന്നു. 14 വര്‍ഷം ന്യൂസിലൻഡ് ടീമിന്‍റെ ഭാഗമായിരുന്ന ക്രോ 1996ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഭാര്യ മുന്‍ മിസ് യൂനിവേഴ്സ് ലോറന്‍ ഡൗണ്‍സാണ്. എമ്മ, ഹില്‍ട്ടന്‍, ജാസ്മിന്‍ എന്നിവരാണ് മക്കള്‍.