01 March, 2016 03:00:14 PM
ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ സഹതാരങ്ങളോട് മാപ്പ് പറഞ്ഞു
മാഡ്രിഡ്: മോശം പരാമർശത്തിൻെറ പേരിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലെ സഹതാരങ്ങളോട് മാപ്പ് പറഞ്ഞു. തിങ്കളാഴ്ച നടന്ന പരിശീലന സെഷനിടെയാണ് റോണോ സഹതാരങ്ങളോട് മാപ്പപേക്ഷിച്ചത്.
എല്ലാ ടീമംഗങ്ങളും തൻെറ നിലവാരത്തിലേക്ക് ഉയരുകയാണെങ്കിൽ ടീം ലാലീഗയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമായിരുന്നെന്ന് റൊണാൾഡോ മത്സര ശേഷം വ്യക്തമാക്കിയിരുന്നു. അത്ലറ്റിക്കോയുമായുള്ള മത്സരത്തിനു ശേഷം 40 മണിക്കൂർ കഴിഞ്ഞാണ് തിങ്കളാഴ്ച വാൽഡബാസ് ഗ്രൗണ്ടിൽ റയൽ ടീം പരിശീലനത്തിനെത്തിയത്.
പിന്നീട് പരിശീലന വേളയിലും ഡ്രസിങ് റൂമിലും വെച്ച് റോണോ തൻെറ ഭാഗം വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.