26 February, 2016 10:47:48 AM
സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് കൂട്ടുകെട്ടിന് ദോഹയില്‍ തോല്‍വി
ദോഹ: സാനിയ മിര്‍സ - മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിൻെറ വിജയ കുതിപ്പിന് ദോഹയിൽ വിരാമം. മൂന്നു വിജയത്തിൻെറ അകലം ബാക്കിവെച്ച് ഖത്തര്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ സഖ്യത്തെ ചൈനീസ് ജോഡികളായ എലീന വെസ്നിന- ദാരിയ കാസാറ്റിന സഖ്യം പരാജയപ്പെടുത്തി.
മൂന്നു സെറ്റുകള്‍ നീണ്ടു നിന്ന പോരാട്ടത്തിനവസാനം രണ്ടും മൂന്നും സെറ്റുകളിലായിരുന്നു ഇവര്‍ പരാജയപ്പെട്ടത്. ജാനാ നോവോത്ന-ഹെലെന സുകോവ സഖ്യത്തിൻെറ 44 തുടര്‍വിജയങ്ങളെന്ന റെക്കോർഡാണ് സാനിയക്കും ഹിംഗിസിനും നഷ്ടമായത്. സ്കോര്‍: 2-6, 6-4, 10-5