25 February, 2016 11:10:04 PM


ഏഷ്യാ കപ്പ് ട്വൻറി 20 : യു.എ.ഇക്കെതിരെ ശ്രീലങ്കക്ക് 14 റൺസ് ജയം


ധാക്ക: ഏഷ്യാ കപ്പ് ട്വൻറി 20യിലെ രണ്ടാം മത്സരത്തിൽ യു.എ.ഇക്കെതിരെ ശ്രീലങ്കക്ക് 14 റൺസ് ജയം. ലങ്കക്ക് വേണ്ടി ക്യാപ്റ്റൻ ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി. നാല് മുൻ നിര ബാറ്റ്സ്മാൻമാരെ നേരത്തെ തന്നെ പുറത്താക്കിയതാണ് ലങ്കക്ക് നേട്ടമായത്. 24 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്താണ് മലിംഗ ക്യാപ്റ്റൻെറ പ്രകടനം കാഴ്ചവെച്ചത്. നുവാൻ കുലശേഖര മൂന്ന് വിക്കറ്റും രംഗന ഹെറാത്ത് രണ്ട് വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 129 റൺസിലൊതുക്കിയെങ്കിലും പിന്നീട് ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ  115 റൺസെടുക്കാനെ സാധിച്ചുള്ളൂ. യു.എ.ഇ നിരയിൽ 37 റൺസെടുത്ത സ്വപ്നിൽ പാട്ടീലാണ് ടോപ് സ്കോറർ. മൂന്ന് ഫോറും രണ്ട് സിക്സറുമാണ് സ്വപ്നിൽ നേടിയത്.  ഷൈമൻ അൻവർ, അംജദ് ജാവീദ് എന്നിവർ 13ഉം മുഹമ്മദ് നവീസ് 10ഉം റൺസെടുത്തു. 

ആദ്യം ബാറ്റ് ചെയ്ത ലങ്കക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഓപണർമാരായ ദിനേശ് ചാണ്ടിമാലും (39 പന്തിൽ 50) ടി. ദിൽഷനും (28 പന്തിൽ 27) ചേർന്ന് ലങ്കക്ക് മികച്ച തുടക്കം നൽകിയിരുന്നു. ഒമ്പത് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 68 എന്ന നിലയിൽ നിന്നാണ് ലങ്കൻ ബാറ്റിങ് നിര തകർന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K