26 December, 2015 11:56:12 AM
അതിരമ്പുഴ അഖിലേന്ത്യാ ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്‍റ് ഫെബ്രുവരി 17ന്
കോട്ടയം : ഏഴാമത് അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്‍റ് അതിരമ്പുഴസെന്‍റ് അലോഷ്യസ് ഫ്രെഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെ തീയതികളില്‍ നടക്കും. പുരുഷ വിഭാഗത്തില്‍ ഓഎന്‍ജി സി ഡെറാഡൂണ്‍, ചെന്നൈ ഇന്‍കം ടാക്സ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കൊച്ചിന്‍ കസ്റ്റംസ്, കെഎസ്ഈബി തിരുവനന്തപുരം, കേരളാ പോലീസ് ടീമുകളും വനിതാ വിഭാഗത്തില്‍ സതേണ്‍ റയില്‍വേ ചെന്നൈ, ഈസ്റ്റേണ്‍ റയില്‍വേ കൊല്‍ക്കത്ത, കെഎസ്ഈബി തിരുവനന്തപുരം, കേരളാ പോലീസ് ടീമുകളും പങ്കെടുക്കും.