22 February, 2016 03:27:21 PM
എഫ് എ കപ്പ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി ചെല്‍സി
ലണ്ടന്‍ : എഫ് എ കപ്പ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 5-1 ന് തോല്‍പിച്ച് ചെല്‍സി ക്വാര്‍ട്ടറില്‍. ഇടക്കാല പരിശീലകനായ ഗസ് ഹിഡിങ്കിന്‍റെ പരിശീലനത്തിന്‍ കീഴില്‍ ചെല്‍സി വിജയക്കുതിപ്പിലാണ്.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഡീഗോ കോസ്റ്റ ആദ്യ ഗോള്‍ നേടി. പിന്നീട് വില്യം ചെല്‍സിയുടെ ലീഡ് ഉയര്‍ത്തി. തുടര്‍ന്ന് ഗാരി കാഹില്‍, ഇഡാന്‍ ഹസാഡ്, ബെര്‍ട്രാന്‍ഡ് ട്രഓറെ എന്നിവരും ഗോള്‍ നേടിയതോടെ ചെല്‍സിയുടെ ജയം സുനിശ്ചിതമായി. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോള്‍ നേടിക്കൊടുത്തത് ആകെ ഡേവിഡ് ഫൗപല മാത്രമായിരുന്നു.