22 February, 2016 12:59:21 AM


ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സില്‍ ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് മഹേശ്വരിക്ക് വെളളി



ദോഹ: ഇന്ത്യയുടെ ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സില്‍ വെള്ളി. ട്രിപ്പില്‍ ജംപില്‍ 16.16 മീറ്റര്‍ ദൂരം ചാടിക്കൊണ്ടാണ് ഈ മലയാളി താരം ഇന്ത്യക്ക് വെള്ളി നേടിക്കൊടുത്തത്.

16.69 മീറ്റര്‍ ചാടിയ കസാക്കിസ്താന്‍ താരം റൊമാന്‍ വല്യവ് ആണ് സ്വര്‍ണ്ണം നേടിയത്. വുമണ്‍സ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയ്ക്ക് വേണ്ടി മയൂഖ ജോണിയും വെള്ളി മെഡല്‍ നേടിയിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K