20 February, 2016 11:26:22 AM
വിരമിക്കല്‍ ടെസ്റ്റില്‍ മക്കല്ലത്തിൻെറ റെക്കോർഡ് സെഞ്ച്വറി നേട്ടം
ക്രൈസ്റ്റ് ചർച്ച്: ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് മക്കല്ലത്തിൻെറ റെക്കോർഡ് സെഞ്ച്വറി നേട്ടം. 54 പന്തിലാണ് മക്കല്ലം സെഞ്ച്വറി തികച്ചത്.
ഇന്നത്തെ മത്സരത്തോടെ ടെസ്റ്റിൽ കൂടുതൽ സിക്സർ അടിക്കുന്ന താരമായും മക്കല്ലം മാറി. 106 സിക്സറാണ് മക്കല്ലം ടെസ്റ്റിൽ ഇതുവരെ നേടിയത്. ഓസീസിൻെറ മുൻ താരം ആദം ഗിൽക്രിസ്റ്റ് നേടിയ 100 സിക്സർ എന്ന റെക്കോർഡാണ് മക്കല്ലം തിരുത്തിയെഴുതിയത്.
ആറു സിക്സറും 21 ബൗണ്ടറിയും സഹിതം 145 റൺസെടുത്ത് മക്കല്ലം പാറ്റിൻസൻെറ പന്തിലാണ് പുറത്തായി. എന്നാല്‍ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 370 റൺസിന് പുറത്തായി.
മക്കല്ലവും മറ്റൊരു വെടിക്കെട്ട് ബാറ്റ്സ്മാനായ കോറെ ആൻഡേഴ്സണും ഒന്നിച്ചാണ് ന്യൂസിലൻഡിന് മാന്യമായ സ്കോർ സമ്മാനിച്ചത്. ആൻഡേഴ്സൺ 66 പന്തിൽ 72 റൺസെടുത്തു. നാല് സിക്സറാണ് ആൻഡേഴ്സൺ നേടിയത്. വാറ്റ് ലിങ് 57 പന്തിൽ 58 റൺസെടുത്തു.