09 February, 2016 05:04:49 PM
അണ്ടര്‍ -19 ലോകകപ്പിന്‍ ഇന്ത്യ ഫൈനലില്‍
മീര്‍പുര്‍ : അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കയെ 97 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍ എത്തി. ദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഒാവറിൽ 9 വിക്കറ്റിൽ 267 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ശ്രീലങ്ക 42.4 ഒാവറിൽ 170 റൺസെടുത്ത് പുറത്താകുകയായിരുന്നു. അൻമോൽപ്രീത് സിങ് (72), സർഫ്രാസ് ഖാൻ (59), വാഷിങ്ടൺ സുന്ദർ (43), എന്നിവരാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിനിറങ്ങിയ ദ്വീപുകാർക്ക് ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 108 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ ലങ്കക്ക് നഷ്ടമായിരുന്നു. നേരത്തേ ടോസ് നേടിയ ലങ്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.