08 February, 2016 11:40:27 AM
2014 ല്‍ ധോനി ഒത്തുകളിച്ചെന്ന വിവാദ പരാമര്‍ശവുമായി ടീം മാനേജര്‍
ദില്ലി : ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ എം,എസ് ധോനിക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ ടീം മാനേജര്‍. 2014 ല്‍ ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ധോനി ഒത്തുകളിച്ചെന്നാണ് അന്ന് ടീം മാനേജരായിരുന്ന സുനില്‍ ദേവിന്‍റെ വെളിപ്പെടുത്തല്‍.
മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മുമ്പ് മഴ പെയ്തതിനാല്‍ ടോസ് നേടിയാല്‍ ബൗളിംഗ് തിരഞ്ഞെടുക്കാമെന്നായിരുന്നു ടീം തീരുമാനിച്ചിരുന്നത്. എന്നാല്‍ ടോസ് ലഭിച്ച ധോനി തീരുമാനങ്ങളെ അട്ടിമറിച്ചുകൊണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹിന്ദി ദിനപത്രമായ സണ്‍സ്റ്റാര്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് സുനില്‍ ദേവിന്‍റെ വെളിപ്പെടുത്തല്‍.
ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍.ശ്രീനിവാസന്‍ നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും ദേവ് പറയുന്നു. ജീവന് ഭീഷണിയുണ്ടാകുമെന്ന പേടി മൂലമാണ് ഇക്കാര്യം താന്‍ ഒരു അന്വേഷണ സമിതിക്ക് മുമ്പിലും വെളിപ്പെടുത്താത്തതെന്നും ആരും അംഗീകരിക്കില്ലെന്നും ദേവ് പറയുന്നു.