06 February, 2016 11:23:12 AM
ഐ.പി.എല്‍ താരലേലം : 4.20 കോടിക്ക് സഞ്ജുവിനെ ദില്ലി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി
ബംഗളൂരു : ഐ.പി.എല്‍ ലേലത്തില്‍ മലയാളി താരം സഞ്ജു വി.സാംസണെ 4.20 കോടിക്ക് ദില്ലി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. സഞ്ജുവിന്‍റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. സഞ്ജു കളിച്ചിരുന്നത് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയായിരുന്നു. എന്നാല്‍ രാജസ്ഥാനെ ഐ.പി.എല്ലില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് സഞ്ജുവിന് ക്ലബ് മാറേണ്ട സാഹചര്യമുണ്ടായത്.
9.5 കോടിക്ക് ആസ്ട്രേലിയയുടെ ഷെയന്‍ വാട്സനാണ് ഏറ്റവും വില ലഭിച്ചത്. വാട്സണെ റോയല്‍ ചലഞ്ചേഴ്സും യുവരാജ് സിങ്ങിനെ 7 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദും വിളിച്ചു. ഇന്ത്യയുടെ മുതിർന്ന ബൗളർആശിഷ് നെഹ്റയെ 5.5 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.