05 February, 2016 10:58:12 PM


ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം.എസ് ധോണി ക്യാപ്റ്റനായി തുടരും. യുവരാജ് സിംഗിനെയും ഹര്‍ബജന്‍ സിംഗിനെയും ടീമില്‍ നിലനിര്‍ത്തി. പവന്‍ നേഗിയാണ് പതിനഞ്ചംഗ ടീമിലെ ഏക പുതുമുഖം. ശിഖര്‍ ധവാനും രോഹിത് ശര്‍മയും അജിങ്ക്യ രഹാനെ എന്നിവരുമുണ്ട്. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയുമാണ് ടീമിലെ സ്പിന്നര്‍മാര്‍.

ആഷിഷ് നെഹ്‌റയും ജസ്പ്രീത് ബ്രൂമയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പേസ് ബൗളര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്ക് വില്ലനായി.

ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, പവന്‍ നേഗി, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് ഷമി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K