05 February, 2016 03:56:46 PM
ട്വന്‍റി ട്വന്‍റി ലോകകപ്പ് : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ധോണി നയിക്കും
ദില്ലി : ട്വന്‍റി ട്വന്‍റി ലോകക്പ്പിനും ഏഷ്യാകപ്പിനുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ ധോണിയാണ് നയിക്കുക. ടീമിലെ പുതുമുഖം സ്പിന്നര്‍ പവാന്‍ നെഗിയാണ്. ആസ്ട്രേലിയയ്ക്കെതിരെ മൂന്നു കളികളുടെ ട്വന്‍റി 20 പരമ്പരയിലുണ്ടായിരുന്നവര്‍ തന്നെയാണ് ലിസ്റ്റിലുള്ളത്.
മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 3 വരെയാണ് ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങള്‍.
ഇന്ത്യന്‍ ടീമിലുള്ളവര്‍ : എം,എസ് ധോണി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സുരേഷ് റെയ്ന, യുവരാജ് സിങ്, അജങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, അശ്വിന്‍, ഹര്‍ഭജന്‍ സിങ്, ജസ്പ്രീത് ബുംമ്ര, ആശിഷ് നെഹ്റ, പവന്‍ നേഗി, മുഹമ്മദ് ഷമി എന്നിവരാണ്.