20 September, 2017 04:01:15 PM
പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനെതിരായ പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഈ സാഹചര്യത്തില്‍ ഹര്‍ജി തുടരുന്നതില്‍ അര്‍ഥമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ചിത്രയെ ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി ചിത്ര ഹൈക്കോടതിയെ സമീപിച്ചത്. കഴിവുള്ള താരമായ ചിത്രക്ക് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനുമായി തുടര്‍ന്നും സഹകരിക്കേണ്ടതാണെന്നും ഹൈക്കോടതി വിലയിരുത്തി.