19 September, 2017 04:56:33 PM
രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സച്ചിൻ ബേബി ക്യാപ്റ്റൻ
കൊച്ചി: അടുത്ത രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രഖ്യാപിച്ചു. സച്ചിൻ ബേബി ക്യാപ്റ്റനായി 16 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്. സഞ്ജു സാംസണും ടീമിലിടം പിടിച്ചു. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് മുഖ്യപരിശീലകൻ. ശ്രീലങ്കയെ ലോക ചാന്പ്യൻമാരാക്കിയ പരിശീലകൻ ഡേവ് വാട്മോറിനെ കേരള ടീമിന്‍റെ ഉപദേശകനായി കെസിഎ നേരത്തെ നിയമിച്ചിരുന്നു.
ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), സഞ്ജു സാംസണ്‍, രോഹൻ പ്രേം, അരുണ്‍ കാർത്തിക്, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, സന്ദീപ് വാര്യർ, ബേസിൽ തന്പി, കെ.മോനിഷ്, എം.ഡി.നിധീഷ്, പി.രാഹുൽ, വിഷ്ണു വിനോദ്, മുഹമ്മദ് ആസിഫ്.