14 September, 2017 01:00:44 AM
2024 ലെ ഒളിമ്പിക്സ് പാരീസില്‍; 2028 ല്‍ ലോസ് ഏഞ്ചല്‍സില്‍
ലിമ: 2020ന് ശേഷം നടക്കുന്ന രണ്ട് ഒളിമ്പിക്സുകളുടെ വേദികള്‍ പ്രഖ്യാപിച്ചു. 2024 ലെ ഒളിമ്പിക്സിന് പാരീസും 2028 ലെ ഒളിമ്പിക്സിന് അമേരിക്കയിലെ ലോസ് ഏഞ്ചല്‍സും വേദിയാകും. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. ആദ്യമായാണ് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.