13 September, 2017 01:34:15 PM
എതിരാളിയെ നിലംതൊടാൻ അനുവദിക്കാതെ കൊറിയൻ സൂപ്പർ സീരീസില്‍ സിന്ധു
സിയൂൾ: കൊറിയൻ സൂപ്പർ സീരീസ് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വിജയത്തുടക്കം. ഹോങ്കോംഗിന്‍റെ ചെംഗ് നാൻ യിയെ തകർത്താണ് സിന്ധു വിജയം കൊയ്തത്. സ്കോർ: 21-13, 21-8. എസ്കെ ഹാൻഡ്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരാളിയെ നിലംതൊടാൻ അനുവദിക്കാതെയായിരുന്നു സിന്ധു ജയിച്ചു കയറിയത്. നേരത്തേ, വനിതാ വിഭാഗത്തിൽ നിന്ന് സൈന നെഹ്‌വാളും പുരുഷ വിഭാഗത്തിൽ നിന്ന് കെ.ശ്രീകാന്തും ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു.