12 September, 2017 10:36:54 AM


ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ന് കിക്കോഫ് ; ബാഴ്‌സലോണ-യുവന്റസിനെ നേരിടും



ലണ്ടന്‍ : യൂറോപ്പിലെ ഫുട്‌ബോള്‍ രാജാക്കന്മാരെ നിശ്ചയിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. ബാഴ്‌സലോണ,യുവന്റസ്, ബയേണ്‍ മ്യൂണിക്, പാരിസ് സെന്റ് ജെര്‍മ്മന്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അത്‌ലറ്റികോ മാഡ്രിഡ് ടീമുകള്‍ ഇന്ന് ആദ്യമത്സരത്തിന് ഇറങ്ങും.


ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബെന്‍ഫിക്ക, സിഎസ്‌കെ മോസ്‌കോ, സ്വിസ് ക്ലബ് ബാസല്‍ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്നു. ഗ്രൂപ്പ് ബിയില്‍ പിഎസ്ജി, ബയേണ്‍ മ്യൂണിക്, അന്‍ഡര്‍ ലെക്ട്, കെല്‍റ്റിക് എന്നീടീമുകളും, സി ഗ്രൂപ്പില്‍ അത്‌ലറ്റികോ മാഡ്രിഡ്, ചെല്‍സി, എഎസ് റോമ, ക്യൂറം ബര്‍ഗ് എന്നീ ടീമുകളും മാറ്റുരയ്ക്കും. ഗ്രൂപ്പ് ഡിയില്‍ ബാഴ്‌സലോണ, യുവന്റസ്, സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍, ഒളിമ്പ്യാക്കോസ് എന്നീ ടീമുകളും ഉള്‍പ്പെടുന്നു.


ഗ്രൂപ്പ് ഡിയിലെ ബാഴ്‌സലോണ-യുവന്റസ് മല്‍സരമാണ് ഇന്നത്തെ പോരാട്ടങ്ങളിലെ ശ്രദ്ധേയമല്‍സരം. കഴിഞ്ഞ മൂന്ന് സീസണുകളില്‍ രണ്ടിലും മുഖാമുഖം വന്ന ടീമുകളാണ് ബാഴ്‌സയും യുവന്റസും. 2015ലെ ഫൈനലില്‍ ബാഴ്‌സ യുവന്റസിനെ കീഴടക്കി കിരീടം ചൂടി. കഴിഞ്ഞ സീസണില്‍ യുവന്റസ് പകരംവീട്ടി. ക്വാര്‍ട്ടറില്‍ യുവന്റസിനോട് തോറ്റ് പുറത്തായി.


കഴിഞ്ഞ സീസണിലെ ക്വാര്‍ട്ടര്‍തോല്‍വിക്ക് മറുപടി കൊടുക്കാനാണ് ബാഴ്‌സയുടെ ശ്രമം. നെയ്മര്‍ ഇല്ലാതെയാണ് ബാഴ്‌സ ഇക്കുറി ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്കിറങ്ങുന്നത്. നെയ്മര്‍ക്ക് പകരം ഉസ്മാന്‍ ഡെംബാലയെ ബാഴ്‌സ ടീമിലെത്തിച്ചിട്ടുണ്ട്. എങ്കിലും സൂപ്പര്‍ താരം മെസ്സിയിലാണ് ബാഴ്‌സയുടെ പ്രതീക്ഷകള്‍. അര്‍ജന്റീന താരം പൗല ഡിബാലയിലാണ് യുവന്റസ് പ്രതീക്ഷ അര്‍പ്പിക്കുന്നത്.

ഇന്നത്തെ മല്‍സരങ്ങളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വിസ് ക്ലബ് ബാസലാണ് എതിരാളി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് യുണൈറ്റഡിന് ആത്മവിശ്വാസം നല്‍കുന്നത്. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് – ആന്‍ഡര്‍ ലെക്ടിനെയും, ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ഇന്ന് സെല്‍റ്റിക്കിനെ നേരിടും. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍, കൈലിയന്‍ എംബാപ്പെ എന്നീ കളിക്കാരുമായി വരുന്ന പിഎസ്ജി കിരീടമാണ് ലക്ഷ്യമിടുന്നത്.


നെയ്മര്‍ക്കും എംബാപ്പെയ്ക്കും ഒപ്പം എഡിന്‍സണ്‍ കവാനിയുംകൂടി ചേരുന്നതോടെ ലോകത്തെ ഏറ്റവും മികച്ച ആക്രമണനിരയാകും പിഎസ്ജിയുടേത്. ഫ്രഞ്ച് ലീഗില്‍ ഗോള്‍ വേട്ടയുമായി മുന്നേറുകയാണ് പിഎസ്ജി. ഗ്രൂപ്പ് സിയില്‍ ചെല്‍സി ക്വറാബാഗിനെയും റോമ അത്‌ലറ്റികോ മാഡ്രിഡിനെയും നേരിടും. ഗ്രൂപ്പ് എയില്‍ ബെന്‍ഫിക്ക-സിഎഎസ്‌കെഎ മോസ്‌കോ മത്സരങ്ങളും നടക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K