08 September, 2017 06:13:58 PM
പ്രീമിയര്‍ ഫുട്‌സാല്‍ ലീഗ്: കേരള ഫ്രാഞ്ചൈസി സ്വന്തമാക്കി സണ്ണി ലിയോണ്‍
ദില്ലി: സ്വകാര്യ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിന് കേരളത്തില്‍ എത്തിയ മുന്‍ പോണ്‍ താരവും ബോളിവുഡ് താരവുമായ സണ്ണി ലിയോണിന് ലഭിച്ച വന്‍ സ്വീകരണം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കേരളവുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കി സണ്ണി ലിയോണ്‍. പ്രീമിയര്‍ ഫുട്‌സാലിന്റെ സീസണ്‍ രണ്ടില്‍ കേരള ഫ്രാഞ്ചൈസിയായ കേരള കോബ്രയുടെ സഹഉടമയായിരിക്കുകയാണ് സണ്ണി ലിയോണ്‍. ടീമിന്റെ ബ്രാന്‍ഡ് അംബാസഡറും സണ്ണി ലിയോണ്‍ ആയിരിക്കും.
കൊച്ചി ആസ്ഥാനമായുള്ള ഫുട്‌സാല്‍ ഫ്രാഞ്ചൈസിയാണ് കേരള കോബ്രാസ്. സണ്ണി ലിയോണ്‍ ടീമിന്റെ സഹഉടമയായെന്ന് പ്രീമിയര്‍ ഫുട്‌സാലാണ് അറിയിച്ചത്. സെപ്റ്റംബര്‍ 15ന് മുംബൈയിലാണ് പ്രീമിയര്‍ ഫുട്‌സാലിന്റെ രണ്ടാം സീസണ്‍ തുടങ്ങുന്നത്. സെപ്റ്റംബര്‍ 17 വരെയുള്ള മത്സരങ്ങള്‍ മുംബൈയിലുണ്ടാകും. അടുത്ത റൗണ്ട് മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബായില്‍ നടക്കും. സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെയായിരിക്കും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍. ഫുട്‌ബോളിനോട് സമാനമായ കളി തന്നെയാണ് ഫുട്‌സാല്‍. എന്നാല്‍ ഫുട്‌ബോളില്‍ നിന്ന് വ്യത്യസ്തമായി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഫുട്‌സാല്‍ കളിക്കുന്നത്. അഞ്ച് പേരടങ്ങുന്ന ടീമില്‍ ഒരാള്‍ ഗോളിയായിരിക്കും