31 August, 2017 10:17:08 PM
ലങ്കയെ ചാമ്പലാക്കി കോഹ്ലിപട; വിജയം 168 റൺസിന്
കൊളംബോ: ഏകദിന പരമ്പരയും തൂത്തുവാരാൻ ലക്ഷ്യമിട്ടിറങ്ങിയ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. 168 റൺസിനാണ് ശ്രീലങ്കയെ ഇന്ത്യ തകർത്തു കളഞ്ഞത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, ക്യാപ്റ്റൻ കോഹ്‍ലിയുടെയും ഓപ്പണർ രോഹിത് ശർമയുടെയും മികവിൽ നേടിയത് അഞ്ചിന് 375 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 207 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടായി. 42.2 ഓവറിലാണ് ലങ്കയെ ഇന്ത്യ ചുരുട്ടിക്കൂട്ടിയത്.