01 February, 2016 01:07:09 PM
സ്കൂള്‍ കായിക മേളയില്‍ കേരളം 23 സ്വര്‍ണമെഡല്‍ നേടി മുന്നോട്ട്
കോഴിക്കോട് : ദേശീയ സ്കൂള്‍ കായിക മേളയില്‍ കേരളം മെഡല്‍ വേട്ട തുടരുകയാണ്. രാവിലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോ മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടി തോമസ് എബ്രഹാമും വെള്ളി നേടി എ.അനീഷും വിജയികളായിരിക്കുകയാണ്. ആദ്യം അനീഷ് വെങ്കലമായിരുന്നു നേടിയത് എന്നാല്‍ വെള്ളി നേടിയ താരം അയോഗ്യനാക്കപ്പെട്ടതിനാലാണ് അനീഷിന് വെള്ളി മെഡല്‍ അര്‍ഹമാക്കിയത്.
ജൂനിയര്‍ പെണ്‍കുട്ടികള്‍ ഹൈജെപില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫ് സ്വര്‍ണം നേടി. ലിസ്ബത്തിന് ഇത് രണ്ടാം സ്വര്‍ണമാണ് ലഭിച്ചിരിക്കുന്നത്.
ജൂനിയര്‍ ആണ്‍കുട്ടികള്‍ ഹൈജംപില്‍ എം.കെ ശ്രീകാന്തിന് സ്വര്‍ണം ലഭിച്ചു. ഇതുവരെ കേരളത്തിന് 23 സ്വര്‍ണവും 12 വെള്ളിയും 6 വെങ്കലവുമാണ് ലഭിച്ചിരിക്കുന്നത്.