24 August, 2017 11:24:46 PM
പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധു ക്വാർട്ടറിൽ. ലോക 17-ാം നമ്പർ ഹോങ്കോംഗിന്റെ ച്യുംഗ് ഗാൻ യിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയശേഷം പിന്നിൽ നിന്നു പൊരുതിക്കയറിയാണ് സിന്ധു അവസാന എട്ടിൽ ഇടംപിടിച്ചത്. സ്കോർ. 19-21, 23-21, 21-17.
42-ാം സീഡ് ദക്ഷിണകൊറിയയുടെ കിം ഹ്യോ മിന്നിനെ അനായാസം കീഴ്പ്പെടുത്തിയാണ് നാലാം സീഡായ സിന്ധു പ്രീക്വാർട്ടറിലെത്തിയത്. നേരത്തെ, ഇന്ത്യയുടെ കെ.ശ്രീകാന്തും ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് പുരുഷവിഭാഗം ക്വാർട്ടറിൽ ഇടംപിടിച്ചിരുന്നു.